കാബൂള്‍ ആക്രമണത്തില്‍ നാലു ഭീകരരടക്കം ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു

Monday 29 January 2018 3:30 pm IST

കാബൂള്‍: കാബൂളിലെ സൈനിക താവളത്തിനു സമീപം ഇന്ന് രാവിലെ ഉണ്ടായ ആക്രമണത്തില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. അഞ്ചു സൈനികരും നാല് ഭീകരരുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 10 പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തു. കിഴക്കന്‍ കാബൂളിലെ മാര്‍ഷല്‍ ഫഹിം സൈനിക അക്കാദമിക്കു സമീപമായിരുന്നു സ്‌ഫോടനവും വെടിവയ്പും നടന്നത്.

അഫ്ഗാന്‍ പ്രതിരോധമന്ത്രാലയ വക്താവാണ് ഇക്കാര്യം അറിയിച്ചത്. സൈനികരുടെ പൂര്‍ണ നിയന്ത്രണത്തിലുള്ള സ്ഥലത്താണ് ആക്രമണം നടന്നതെന്നും ഏറ്റമുട്ടല്‍ അഞ്ചു മണിക്കൂറോളം നീണ്ടു നിന്നെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. സ്ഥലത്തെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് എത്തുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.

കാബൂളിലെ അതീവ സുരക്ഷാ മേഖലയില്‍ താലിബാന്‍ ശനിയാഴ്ച നടത്തിയ കാര്‍ബോംബ് ആക്രമണത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെടുകയും 160ലേറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.