കൊല്ലം: നാടിനെ നടുക്കിയ വെടിക്കെട്ട് അപകടമുണ്ടായ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വീണ്ടും അപകടം. നിര്‍മ്മാണത്തിലിരുന്ന കോണ്‍ക്രീറ്റ് സ്റ്റേജ് തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
പരിക്കേറ്റ എട്ടു തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്റ്റേജ് കോണ്‍ക്രീറ്റ് ചെയ്തു പൂര്‍ത്തിയാക്കിയ ശേഷം ഇന്നു രാവിലെയാണ് അമ്പതോളം വരുന്ന തൊഴിലാളികള്‍ തിരികെപ്പോയത്. അനുബന്ധ ജോലികള്‍ക്കായുള്ള തൊഴിലാളികള്‍ മാത്രമാണ് അപകടസമയത്ത് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: