തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം നടപ്പിലാക്കിയില്ലെങ്കില്‍ ആരോഗ്യമേഖല സ്തംഭിപ്പിക്കുമെന്ന് യുഎന്‍എ. ചേര്‍ത്തല കെവിഎം സമരം സര്‍ക്കാര്‍ ഇടപെട്ട് അടിയന്തിരമായി ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി യുഎന്‍എ പണിമുടക്ക് ആരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യുഎന്‍എ തിരുവനന്തപുരം ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. യുഎന്‍എ സംസ്ഥാന ഉപാധ്യക്ഷന്‍ സിബി മുകേഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് രാജേഷ് വര്‍ഗീസ,് ജില്ലാ സെക്രട്ടറി സുബി രതീഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ്, ഹാരിഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: