കാന്‍സര്‍ സെന്ററില്‍ നവവത്സരാഘോഷം

Tuesday 30 January 2018 2:00 am IST

 

 

തിരുവനന്തപുരം: പ്രവാസി നിവാസി കള്‍ച്ചറല്‍ അസോസിയേഷനും റീജിയണല്‍ കാന്‍സര്‍ സെന്ററിലെ കലാ സംഘടനയായ ആര്‍ക്കും സംയുക്തമായി ക്രിസ്തുമസ് നവവത്സരാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. 500 ലധികം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കം ഉച്ചഭക്ഷണം വിതരണം ചെയ്തു. ആര്‍സിസി അഡീഷണല്‍ ഡയറക്ടര്‍ ഡോ. ജയശ്രീ ഉദ്ഘാടനം ചെയ്തു. പ്രവാസി നിവാസി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് പ്രസന്നകുമാര്‍ രോഗികള്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു. പിഎന്‍സിഎ സെക്രട്ടറി ജനറല്‍ ഹരീഷ്‌കുമാര്‍, സെക്രട്ടറി രാധാകൃഷ്ണന്‍, ആര്‍ക്ക് പ്രസിഡന്റ് ഡോ. സുജാതന്‍, സെക്രട്ടറി ശാന്തന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗായകന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഗാനവിരുന്നൊരുക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.