നാരായണീയ പാരായണം തുടങ്ങി

Tuesday 30 January 2018 2:15 am IST


ആലപ്പുഴ: അഖില ഭാരത നാരായണീയ പ്രചാര സഭയുടെയും കിടങ്ങാംപറമ്പ് ഭുവനേശ്വരി ക്ഷേത്രത്തിന്റെയും നേതൃത്വത്തില്‍ ആരംഭിക്കുന്ന നാരായണീയ സത്രത്തിനു മുന്നോടിയായി ക്ഷേത്രത്തില്‍ നാരായണീയ പാരായണം തുടങ്ങി. കിടങ്ങാംപറമ്പ് ഭുവനേശ്വരി ക്ഷേത്രയോഗം പ്രസിഡന്റ് കെ.എസ്.ഷാജി കളരിക്കല്‍ ഭദ്രദീപം തെളിച്ചു. വര്‍ക്കിങ് ചെയര്‍മാന്‍ ജി.മോഹന്‍ദാസ് നാരായണീയ ഗ്രന്ഥം കൈമാറി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പാരായണ സമിതികളുടെ നേതൃത്വത്തില്‍ എല്ലാ വെളളിയാഴ്ചയിലും പാരായണം തുടരും. ഏപ്രില്‍ ഒന്നു മുതല്‍ മേയ് 20 വരെ നിത്യപാരായണം ആരംഭിക്കും.മേയ് 20 മുതല്‍ 27 വരെയാണു നാരായണീയ സത്രം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.