പിണറായി ഭരണം യുവജന വിരുദ്ധം: യുവമോര്‍ച്ച
ആലപ്പുഴ: പിണറായി സര്‍ക്കാര്‍ ഭരണകക്ഷി നേതാക്കള്‍ക്കും അവരുടെ മക്കള്‍ക്കും വേണ്ടി മാത്രമെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. സാജന്.
വര്‍ഷം അഞ്ച് ലക്ഷം തൊഴില്‍ എന്ന് വാഗ്ദാനം ചെയ്തവര്‍ നിയമന നിരോധനം നടത്തുകയാണ്. എല്‍ഡിസി, ലാസ്റ്റ് ഗ്രേഡ്, കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ഈ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഏതാനും നാളുകള്‍ മാത്രമാണ് എന്നിരിക്കെ അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ക്ക് പോലും നിയമനം നല്‍കാതെ സര്‍ക്കാരും പിഎസ്സിയും ഒത്തുകളിക്കുകയാണെന്നും യുവമോര്‍ച്ച ജില്ല കമ്മറ്റി ജില്ലാ പിഎസ്സി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
ജില്ലാ ജനറല്‍ സെക്രട്ടറി അജി ആര്. നായര്‍ അദ്ധ്യക്ഷനായി. ജില്ല സെക്രട്ടറി ജി. ശ്യാംക്യഷ്ണന്‍, മണ്ഡലം പ്രസിഡന്റുമാരായ ഷാജി കരുവാറ്റ, രാജേഷ് ഗ്രാമം, വിമല്‍ രവീന്ദ്രന്, ബിജെപി മണ്ഡലം സെക്രട്ടറി ആര്. കണ്ണന്, യുവമോര്‍ച്ച ജില്ല കമ്മറ്റി അംഗങ്ങളായ ഹരീഷ്, രമേശന് മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സന്തോഷ്, രൂപേഷ്, സുനീഷ് എന്നിവര്‍ പ്രസംഗിച്ചു.