തിരുവനന്തപുരം: നെടുമുടിവേണുവിന് ചലച്ചിത്ര കലാരത്ന സ്നേഹാദരവും ഗുരുപ്രണാമവും. പ്രേംനസീര്‍ സുഹ്യത് സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രേംനസീര്‍ ത്രൈമാസ പരിപാടിയിലാണ് അദ്ദേഹത്തെ ആദരിക്കുന്നത്. നാളെ വൈകിട്ട് 6 ന് പ്രിയദര്‍ശിനി ഹാളില്‍ ഡി.കെ മുരളി എംഎല്‍എയുടെ അധ്യക്ഷതയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി രാമചന്ദ്രന് നെടുമുടി വേണുവിന് ഉപഹാരവും മേയര്‍ വി.കെ പ്രശാന്ത് കീര്‍ത്തിപത്രവും സമര്‍പ്പിക്കും. കെ.മുരളീധരന് എംഎല്‍എ ലോഗോ പ്രകാശനവും പാലോട് രവി മുഖ്യപ്രഭാഷണവും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: