മുസ്ലീം സ്ത്രീകള്‍ ഫുട്‌ബോള്‍ കാണരുതെന്ന് ഫത്വ

Tuesday 30 January 2018 2:30 am IST

ദേവബന്ദ്: മുസ്ലീം സ്ത്രീകള്‍ ഫുട്‌ബോള്‍ കാണരുതെന്ന പുതിയ ഫത്വയുമായി ഉത്തര്‍പ്രദേശ് ദേവബന്ദിലെ വിവാദ ഇസ്ലാമിക സ്ഥാപനമായ ദാറുള്‍ ഉലൂം. പുരുഷന്മാരുടെ, തുടയ്ക്കു താഴെയുള്ള നഗ്നമായ കാല്‍, ഫുട്‌ബോള്‍ കളി കാണാനെത്തുന്ന സ്ത്രീകളെ ആകര്‍ഷിച്ചേക്കാമെന്നാണ് ഇവിടുത്തെ മൗലവിമാരുടെ വാദം. കടുത്ത യാഥാസ്ഥിതിക രാജ്യമെന്ന് ഇതുവരെ അറിയപ്പെട്ടിരുന്ന സൗദി അറബ്യേയില്‍  അടുത്തിടെ മുസ്ലീം സ്ത്രീകള്‍ക്ക് ഫുട്‌ബോള്‍ കാണാനുള്ള വിലക്ക് നീക്കിയിരുന്നു.

തുടര്‍ച്ചയായി ഇത്തരം ഫത്വകള്‍ പുറത്തുവിടുന്ന ദേവബന്ദ് ദാറുല്‍ ഉലൂം കഴിഞ്ഞ ഒക്ടോബറില്‍ മുസ്ലീം വനിതകള്‍ മുടിമുറിക്കുന്നതും പുരികം ഷെയ്പ്പ് ചെയ്യുന്നതും വിലക്കി മറ്റൊരു ഫത്വയും പുറത്തിറക്കിയിരുന്നു. ഇത്തരം സ്ത്രീവിരുദ്ധ ഫത്വകള്‍ക്കെതിരെ ഒരു വിഭാഗം ശക്തമായി പ്രതിഷേധിക്കുന്നുമുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.