കസ്ഗഞ്ച് കലാപം: 32 പേര്‍ അറസ്റ്റില്‍

Tuesday 30 January 2018 2:30 am IST

കസ്ഗഞ്ച്: ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചില്‍ റിപ്പബ്ലിക് ദിനാഘോഷത്തിനിടെയുണ്ടായ കലാപത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ 32 പേരെ അറസ്റ്റ് ചെയ്തു. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ത്രിവര്‍ണ്ണ യാത്രയ്ക്കു നേരെ മുസ്ലീം മതമൗലികവാദികള്‍ കല്ലേറ് നടത്തുകയും വെടിവയ്ക്കുകയും ചെയ്തിരുന്നു. 

ഇതില്‍ പരിക്കേറ്റ് ഒരാള്‍ മരിച്ചതോടെ സംഘര്‍ഷം വഷളാവുകയായിരുന്നുവെന്ന് ഐ.ജി സുശീല്‍കുമാര്‍ പറഞ്ഞു.

 51 പേരെ അന്വേഷണവിധേയമായി തടവില്‍ വച്ചിരുന്നു. ഇതില്‍ 32 പേരെയാണ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്. 

മുസ്ലീം മതമൗലികവാദികള്‍ നടത്തിയ അക്രമത്തില്‍ ചന്ദന്‍ ഗുപ്ത എന്നയാളാണ് കൊല്ലപ്പെട്ടത്. കലാപം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അതേസമയം കലാപത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി. 

അതിനിടെ, റിപ്പബ്‌ളിക് ദിനാഘോഷത്തില്‍ പങ്കെടുത്തതിന് മതഭീകരര്‍ കൊന്ന തന്റെ മകന്‍ ചന്ദന്‍ ഗുപ്തയെ വീരബലിദാനിയായി പ്രഖ്യാപിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടു.

ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്ന് വിളിക്കുക മാത്രമാണ് മകന്‍ ചെയ്തത്. അതിനാണ് അവര്‍ അവനെ കൊന്നതെന്ന് അമ്മ ചൂണ്ടിക്കാട്ടി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.