ആലപ്പുഴ പീഡനം; കേസ് ഒതുക്കി തീര്‍ക്കുന്നു: മഹിളാ മോര്‍ച്ച

Tuesday 30 January 2018 2:00 am IST

 

ആലപ്പുഴ: മംഗലം പീഡന കേസില്‍ ഉന്നത ഉദ്യോഗസ്ഥരെ ഒഴിവാക്കി കേസ് ഒതുക്കിത്തീര്‍ക്കാന്‍ അധികാരികള്‍ ശ്രമിക്കുന്നതായി മഹിളാ മോര്‍ച്ച ജില്ലാ അദ്ധ്യക്ഷ ശാന്തകുമാരി പറഞ്ഞു. 

  നീതി നടപ്പാക്കാന്‍ ബാദ്ധ്യതപ്പെട്ടവര്‍ അതിന്റെ ലംഘകരാകുന്നതിന്റെ തെളിവാണ് 16 വയസ്സുകാരി മംഗലത്തു നിയമപാലകരാല്‍ പീഡിപ്പിക്കപ്പെട്ടത്.  ഉന്നതരെ ഒഴിവാക്കി കേസ് ഒതുക്കിത്തീര്‍ക്കാന്‍ അധികാരികള്‍ ശ്രമിച്ചാല്‍ ശക്തമായ സമരവുമായി  മഹിളാ മോര്‍ച്ച മുന്നോട്ടു വരുമെന്ന് ശാന്തകുമാരി പറഞ്ഞു, 

  പീഡന കേസില്‍ ഉള്‍പ്പെട്ട ഉന്നതരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടു മഹിളാ മോര്‍ച്ച ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന നില്‍പ്പ് സമരം ഉത്ഘാടനം ചെയ്തു സംശയിക്കുകയായിരുന്നു അവര്‍.

 മഹിളാ മോര്‍ച്ച ആലപ്പുഴ മണ്ഡലം പ്രസിഡന്റ് സുമ ചന്ദ്രബാബു അദ്ധ്യക്ഷയായി. ബിജെപി ജില്ലാ സെക്രട്ടറിമാരായ ഗീതാ രാംദാസ്, സുമി ഷിബു, എല്‍.പി. ജയചന്ദ്രന്‍, ആലപ്പുഴ മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാര്‍, പ്രതിഭ, റോഷ്നി, കവിത, രേണുക, ജ്യോതി രാജീവ്, ബിന്ദു വിലാസന്‍, ജി. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.