കുട്ടനാട്: കുട്ടനാട്ടിലെ വിവിധ കാര്‍ഷിക പ്രശ്നങ്ങള്‍ നേരില്‍ കണ്ട് ബോദ്ധ്യപ്പെടുന്നതിനായി കര്‍ഷക മോര്‍ച്ച ദേശീയ നേതാക്കള്‍ സന്ദര്‍ശനം നടത്തി. ദേശീയ സംഘടനാ സെക്രട്ടറി ഹൃദയനാഥസിങ്, ജന. സെക്രട്ടറി ആര്. സുഗുണാകര്‍ റാവു, ദേശീയ സെക്രട്ടറി ഡോ. ശംഭുകുമാര്‍ എന്നിവരാണ് സന്ദര്‍ശനം നടത്തിയത്.
ബിജെപി കുട്ടനാട് മണ്ഡലം കമ്മറ്റി ഓഫീസിലെത്തിയ ഇവര്‍ പാടശേഖര സമിതി ഭാരവാഹികള്‍, കര്‍ഷകര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കുട്ടനാട് പാക്കേജ് പുനരൂജ്ജീവിപ്പിക്കുന്നതിനാവശ്യമായ നടപടികല്‍ സ്വീകരിക്കുമെന്ന് അവര്‍ ഉറപ്പു നല്കി. തുടര്‍ന്ന് കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു.
ദേശീയ സെക്രട്ടറി പി.സി. മോഹനന് മാസ്റ്റര്‍, സംസ്ഥാന പ്രസിഡന്റ് പി.ആര്. മുരളീധരന്, ജന. സെക്രട്ടറി സി.കെ. ബാലകൃഷ്ണന്, ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്, കെ.എസ്. രാജന്, എം.വി. രാമചന്ദ്രന്, ദേവാനന്ദ്, ഉണ്ണികൃഷ്ണന്, സുരേഷ് പര്യാത്ത്, കെ.കെ. അനില്‍കുമാര്‍, മോഹനചന്ദ്രന്, ഹരികുമാര്‍ എന്നിവരും അവരോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: