ചെങ്ങന്നൂര്‍: തപസ്യ കലാസാഹിത്യവേദി ആലപ്പുഴ ജില്ലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംവിധായകനും അഭിനേതാവും എഴുത്തുകാരനുമായ എം.ബി പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. തപസ്യ ജില്ല വര്‍ക്കിങ് പ്രസിഡന്റ് പി.ജി ശ്രീകുമാര്‍ അദ്ധ്യക്ഷനായി. ഫിലിം എക്സിക്യുട്ടീവ് മെമ്പര്‍ ഡോ. മധു ഇറവങ്കര, അഖിലേഷ് കായംകുളം, ഗിരീഷ് നടരാജന് എന്നിവര്‍ പ്രസംഗിച്ചു. പത്തോളം ഷോര്‍ട്ട് ഫിലിമുകള്‍ പ്രദര്‍ശിപ്പിച്ചു.
അനുമോദന സഭയില്‍ ഡോ. മധു ഇറവങ്കര മുഖ്യ പ്രഭാഷണം നടത്തി. തപസ്യ ജില്ലാ ഉപാദ്ധ്യക്ഷന്‍ ഡോ. പ്രദീപ് ഇറവങ്കര അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: