വിദ്യാര്‍ത്ഥികള്‍ പഠിപ്പു മുടക്കി

Tuesday 30 January 2018 2:00 am IST

 

കുട്ടനാട്: വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ച് ബീഫ് കട്‌ലറ്റ് കഴിപ്പിച്ച പുളിങ്കുന്ന് എഞ്ചിനീയറിങ് കോളേജ് പ്രിന്‍സിപ്പലിനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ ഇന്നലെ പഠിപ്പു മുടക്കി. കോളേജില്‍ നടന്ന സെമിനാറിനിടെയാണ് വെജിറ്റബിള്‍ കട്‌ലറ്റ് എന്ന് പറഞ്ഞ് ബീഫ് കട്‌ല്റ്റ് ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്. തങ്ങള്‍ സസ്യഭുക്കുകളാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും കോളേജ് അധികൃതര്‍ തെറ്റിദ്ധരിപ്പിച് നല്‍കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് പരാതിയും നല്‍കി. ഇതിനു മുമ്പ് സരസ്വതി പൂജ തടയാനും പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ ശ്രമം നടന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കാനുള്ള ആസൂത്രിത നീക്കമാണ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ നടന്നതെന്നാണ് ആക്ഷേപം. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യേ വ്യാപക പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.