കൊച്ചി: ഭാഗ്യക്കുറി വില്പനക്കാര്ക്ക് യൂണിഫോം നല്കുന്ന പദ്ധതി തുടങ്ങി. ബ്രൗണ്‍ പുറംകോട്ടാണ് യൂണിഫോം. ഭാഗ്യക്കുറിയുടെ സുവര്‍ണജൂബിലി ആഘോഷ ഭാഗമായി എല്ലാ ഏജന്റുമാര്‍ക്കും ജില്ലാ ലോട്ടറി ഓഫീസുകളില്‍ നിന്ന് രണ്ട് കോട്ടുകള്‍ സൗജന്യമായി നല്‍കും. എല്ലാ ഏജന്റുമാരും വില്പനക്കാരും ഇത് ഉപയോഗിക്കണം. അംഗീകൃത ഭാഗ്യക്കുറി വില്പനക്കാരെ തിരിച്ചറിയാന്‍ വേണ്ടിയാണിത്.
യൂണിഫോമിനു പുറത്ത് ലോട്ടറി വകുപ്പിന്റെ പരസ്യവും ഉണ്ട്. ഭാഗ്യക്കുറി വില്പനക്കാരുടെയും ഏജന്റുന്മാരുടെയും ക്ഷേമനിധി ബോര്‍ഡാണ് യൂണിഫോം പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീക്കാണു യൂണിഫോം തയാറാക്കുന്നതിനുള്ള ചുമതല. ആദ്യഘട്ടത്തില്‍ 50,000 പേര്‍ക്കാണ് യൂണിഫോം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: