കൊച്ചി: പാസ്പോര്‍ട്ടിന് രണ്ട് നിറങ്ങളില്‍ പുറംചട്ട ഏര്‍പ്പെടുത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ ഹര്‍ജി. ഓച്ചിറ സ്വദേശി ഷാജഹാന്, അഡ്വ. ഷംസുദ്ദീന് കരുനാഗപ്പള്ളി എന്നിവര്‍ നല്കിയ ഹര്‍ജിയില്‍ വിദേശകാര്യ മന്ത്രാലയം സെക്രട്ടറിയോടും ചീഫ് പാസ്പോര്‍ട്ട് ഓഫീസറോടും ഹൈക്കോടതി വിശദീകരണം തേടി.
എമിഗ്രേഷന്‍ ചെക്കിംഗ് ആവശ്യമുള്ളവരുടെ പാസ്പോര്‍ട്ടിന്റെ പുറംചട്ടയ്ക്ക് ഓറഞ്ച് നിറവും ഇതാവശ്യമില്ലാത്തവരുടെ പാസ്പോര്‍ട്ടിന് കടുംനീല നിറവും നല്‍കാനാണ് കേന്ദ്ര തീരുമാനം. പത്താം ക്ലാസ് പാസാകാത്തവരടക്കമുള്ളവര്ക്ക് ഓറഞ്ച് നിറമുള്ള പാസ്പോര്‍ട്ട് ഏര്‍പ്പെടുത്താനാണ് കേന്ദ്ര നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: