ഗീതാനന്ദന് വിട

Tuesday 30 January 2018 2:30 am IST

ചെറുതുരുത്തി: കഴിഞ്ഞ ദിവസം അന്തരിച്ച ഓട്ടന്‍തുള്ളല്‍ കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദന് യാത്രാമൊഴി. രാഷ്ടീയ, സാംസ്‌കാരിക, കലാരംഗത്തെ നിരവധി പ്രമുഖര്‍, കലാമണ്ഡലം അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍ ഉള്‍പ്പെടെ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തി. 

വൈകിട്ട് മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. 4.30ന് പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറിനു ശേഷം മകന്‍ സനല്‍കുമാര്‍ ചിതയ്ക്ക് തീ കൊളുത്തി. രാവിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ മന്ത്രി എ.സി. മൊയ്തീന്‍, മുന്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍, കലാമണ്ഡലം ഗോപി, ശിഷ്യയും, ചലച്ചിത്ര താരവുമായ രചന നാരായണന്‍കുട്ടി, രമാദേവി എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് 11 മണിയോടെ പൊതുദര്‍ശനത്തിനായി കലാമണ്ഡലത്തിലെത്തിച്ചു.  

മന്ത്രി വി.എസ്. സുനില്‍കുമാര്‍, എം.ബി. രാജേഷ് എംപി, എം എല്‍എമാരായ യു.ആര്‍. പ്രദീപ്, അനില്‍ അക്കര, മുഹമ്മദ് മുഹ്‌സിന്‍, ആര്‍എസ്എസ് ജില്ലാ കാര്യവാഹക് എം.കെ. അശോകന്‍, തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന്‍, സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ ബിജെപി നേതാക്കളായ ശോഭ സുരേന്ദ്രന്‍, എ. നാഗേഷ്, കോണ്‍ഗ്രസ് നേതാക്കളായ വി.എം. സുധീരന്‍, ടി.എന്‍. പ്രതാപന്‍, ജന്മഭൂമിക്കു വേണ്ടി യൂണിറ്റ് മാനേജര്‍ പി. സുധാകരന്‍ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.