ശശീന്ദ്രന്റെ മന്ത്രിസഭാ പുനഃപ്രവേശനം അധാര്‍മ്മികം: കുമ്മനം

Tuesday 30 January 2018 2:30 am IST

കാസര്‍കോട്: ഫോണ്‍ വിവാദത്തില്‍പ്പെട്ട് മന്ത്രിസ്ഥാനം രാജിവെച്ച ശശീന്ദ്രന്റെ മന്ത്രിസഭാ പുനഃപ്രവേശനത്തിനുള്ള നീക്കം ധാര്‍മ്മിക ആദര്‍ശരാഷ്ട്രീയത്തിനേല്‍ക്കുന്ന കനത്ത പ്രഹരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബിജെപി വികാസ് യാത്രയ്ക്കായി കാസര്‍കോടെത്തിയതായിരുന്നു അദ്ദേഹം. 

ധാര്‍മ്മിക ഉത്തരവാദിത്വമേറ്റെടുത്താണ് രാജിവെക്കുന്നതെന്ന് അന്ന് പറഞ്ഞ ശശീന്ദ്രന്‍, അധികാരത്തില്‍ തിരിച്ചെത്താന്‍ വളഞ്ഞ വഴിയില്‍ ശ്രമങ്ങള്‍ നടത്തുകയാണ്. ചെയ്ത കുറ്റം ഇല്ലാതായോ, ആരാണ് തെറ്റ് ചെയ്തത്, ചാനല്‍ സംപ്രേഷണം ചെയ്ത വിവരങ്ങള്‍ക്ക് ഉത്തരവാദിയാര്, ഏത് സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് പോകാനുള്ള മാറ്റം വന്നിരിക്കുന്നതെന്ന് കുമ്മനം ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ പുറത്താക്കിയ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ പാടില്ലെന്നും കുമ്മനം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.