അദ്വൈതാശ്രമത്തിലേക്കുള്ള യാത്ര സുഗമമാക്കണമെന്ന്

Tuesday 30 January 2018 2:45 am IST

ആലുവ: ശിവരാത്രി നാളില്‍ പോലീസ് ഏര്‍പ്പെടുത്തുന്ന താത്കാലിക ഗതാഗത നിയന്ത്രണം അദ്വൈതാശ്രമത്തിലേക്ക് വരുന്ന ഭക്തരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. യാത്ര സുഗമമാക്കാന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഗുരു ധര്‍മ്മ പ്രചാരണ സഭായോഗം പോലീസ് അധികൃതരോട് ആവശ്യപ്പെട്ടു. മഹാശിവരാത്രിയും 95-ാമത് സര്‍വ്വമത സമ്മേളനവും വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി

രൂപീകരിച്ചു. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ യോഗം ഉദ്ഘാടനം ചെയ്തു. ഗുരുധര്‍മ്മ പ്രചരണ സഭ മുന്‍ രജിസ്ട്രാര്‍ എം.വി. മനോഹരന്‍ അധ്യക്ഷനായി. എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ കെ.എസ്. സ്വാമിനാഥന്‍, വി.ഡി. രാജന്‍, ആലുവ യൂണിയന്‍ വൈസ് പ്രസിഡന്റ് പി.ആര്‍. നിര്‍മ്മല്‍കുമാര്‍, പി.സി. ബിബിന്‍, പി.പി. സുരേഷ്, എം.എന്‍. സത്യദേവന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ കമ്മിറ്റികള്‍ക്കും യോഗം രൂപം നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.