വൈക്കം: ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ മാവ് മുറിക്കാനുള്ള നീക്കത്തില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്മാറി. ബോര്‍ഡിന്റെ നീക്കത്തിനെതിരെ ഭക്തജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ പ്രതിഷേധത്തെ തുടര്‍ന്നാണ് പിന്മാറിയത്. ഇതേതുടര്‍ന്ന് ഇന്നലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മരം മുറിക്കാനുള്ള നീക്കത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കുകയായിരുന്നു.
ക്ഷേത്രത്തിലെ ഉപദേശക സമിതിയുടെ അപേക്ഷ സ്വീകരിച്ച വൈക്കം ദേവസ്വം അസി. കമ്മീഷണര്‍ ശബരിമല ഡ്യൂട്ടിയില്‍ ആയതിനെ തുടര്‍ന്ന് ധൃതിപിടിച്ച് ഇവരുടെ ആവശ്യം അംഗീകരിക്കുകയായിരുന്നുവെന്നാണ് അറിഞ്ഞത്. എന്നാല്‍ വിശ്വാസികളുടെയും മറ്റും പ്രതിഷേധം ശക്തമായപ്പോള്‍ പ്രകൃതിയുടെ പച്ചപ്പില്‍ സമ്പന്നമായ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ മുത്തശ്ശിമാവ് നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. വേമ്പനാട്ട് കായല്‍ തീരത്ത് വാസ്തുവിദ്യപ്രൗഢിയില് നിലകൊള്ളുന്ന ക്ഷേത്രത്തില്‍ ധാരാളം വൃക്ഷങ്ങളും വിവിധങ്ങളായ ചെടികളുമുണ്ട്. ശാസ്താവിന്റെ ക്ഷേത്രത്തിന് മുന്‍വശം നിലകൊള്ളുന്ന ആല്-മാവ് സംഗമം പോലും മറ്റു ക്ഷേത്രങ്ങളില്‍ നിന്നും ക്ഷേത്രത്തിന്റെ ഹരിതഭംഗിയെ വ്യത്യസ്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: