ഏറ്റുമാനൂര്‍, ചിങ്ങവനം സ്റ്റേഷനുകള്‍ക്ക് പുതിയ മുഖം വരുന്നു

Tuesday 30 January 2018 2:00 am IST
പാതഇരട്ടിപ്പക്കലിന് മുന്നോടിയായി ഏറ്റുമാനൂര്‍, ചിങ്ങവനം സ്റ്റേഷനുകള്‍ക്ക് പുതിയ മുഖം വരുന്നു.രണ്ട് സ്റ്റേഷനുകളുടെയും നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. ഇത് കൂടാതെ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണവും നടക്കുന്നുണ്ട്.

 

ഏറ്റുമാനൂര്‍: പാതഇരട്ടിപ്പക്കലിന് മുന്നോടിയായി ഏറ്റുമാനൂര്‍, ചിങ്ങവനം സ്റ്റേഷനുകള്‍ക്ക് പുതിയ മുഖം വരുന്നു.രണ്ട് സ്റ്റേഷനുകളുടെയും നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. ഇത് കൂടാതെ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണവും നടക്കുന്നുണ്ട്. 

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള പാതയില്‍ ചങ്ങനാശ്ശേരി വരെ പാതഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായി. ഇനി ചങ്ങനാശ്ശേരി -ചിങ്ങവനം , ചിങ്ങവനം- കോട്ടയം. കോട്ടയം- കുറുപ്പന്തറ എന്നീ ഭാഗങ്ങളാണ് ഇനി ഇരട്ടിപ്പിക്കാനുള്ളത്. 

2020-ല്‍ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ചിങ്ങവനം, ഏറ്റുമാനൂര്‍ സ്റ്റേഷനുകളുടെ നവീകരണവും  മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണവും ഈ വര്‍ഷം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 

 നീണ്ടൂര്‍ റോഡിനും അതിരമ്പുഴ റോഡിനും ഇടയിലാണ് ഏറ്റുമാനൂരില്‍ പുതിയ റെയില്‍വേ സ്റ്റേഷന്‍ വരുന്നത്.ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ പുതിയ പ്ലാറ്റ് ഫോമുകളുടെ നിര്‍മ്മാണത്തിന് മണ്ണിട്ട് ഉയര്‍ത്തി .അതിരമ്പുഴ റോഡിലെ മനക്കപ്പാടം റെയില്‍വേ മേല്‍പ്പാലത്തിന്റെ പണികള്‍ ആരംഭിച്ചു. സ്റ്റേഷന്‍ നിര്‍മ്മാണത്തിന്റെയും ഭാഗമായാണ് മനക്കപ്പാടം മേല്‍പ്പാലവും നവീകരിക്കുന്നത് .ഒരേ സമയം ഒരു വലിയ വാഹനത്തിനു മാത്രം കടന്നു പോകുന്നതിനുള്ള വീതിയേ നിലവിലുള്ളു. 

  ഏറ്റുമാനൂര്‍ -നീണ്ടൂര്‍ റോഡിലെ റെയില്‍വേ മേല്‍പാലം പണിയും നടക്കുന്നുണ്ട്.നീണ്ടൂര്‍ റോഡിലെ മേല്‍പാലം 9 മാസം മുമ്പാണ് പൊളിച്ചുപണിയാന്‍ തുടങ്ങിയത്.ഏറ്റുമാനൂര്‍ നീണ്ടൂര്‍ വഴി ചേര്‍ത്തല വഴി പോകുന്ന വാഹനങ്ങള്‍ നിലവില്‍ മനക്കപ്പാടം -അതിരമ്പുഴ വഴിയാണ് തിരിച്ചു വിട്ടിരിക്കുന്നത്. റെയില്‍വേ സ്റ്റേഷന്റെ എതിര്‍ഭാഗത്ത് ഇരട്ടപാളത്തോടു കൂടിയ പാലമാണ് ആദ്യം നിര്‍മ്മിക്കുന്നത്. അതിനു ശേഷം റെയില്‍ഗതാഗതം ഈ പാളത്തിലൂടെ കടത്തിവിടും.ഇത് ആറ് മാസത്തിനുള്ളില്‍ സാധ്യമാവുമെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. തുടര്‍ന്നു നിലവിലെ പാലം പൊളിച്ചുനീക്കും. അതിനു ശേഷം അടുത്ത റെയില്‍വേ മേല്‍പാലം പണി നടക്കും. ഇതിന്റെപൈലിംഗ് ജോലികള്‍ നടക്കുകയാണ് .

   ചിങ്ങവനത്ത് 9 മേല്‍പ്പാലങ്ങളാണ് നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഉള്ളത്. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം മൂലമാണ് പാലം നിര്‍മാണം വൈകിയത്. 

അതേ സമയം സ്റ്റേഷന്റെ നിര്‍മ്മാണം അതിവേഗത്തിലാണ്.സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ്, ബുക്കിങ് ഓഫീസ്, പുതിയ സിഗ്നിലിങ് യൂണിറ്റ് എന്നിവ ഉണ്ട്. മൂന്ന് പ്ലാറ്റ്‌ഫോമുകള്‍ ഉണ്ടാകും. ഇതിന് 360 മീറ്റര്‍ നീളത്തിലാണ് നിര്‍മ്മിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.