സിപിഐ ജില്ലാ സമ്മേളനം നാളെ തുടങ്ങും

Tuesday 30 January 2018 2:45 am IST

 

കൊച്ചി: വിഭാഗീയതയ്ക്കിടയില്‍ സിപിഐ ജില്ലാ സമ്മേളനത്തിന് നാളെ തുടങ്ങും.  ബാബുപോള്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മല്‍സരിച്ചേക്കും. കടുത്ത വിഭാഗീയതയ്ക്കിടയില്‍ സിപിഐ ജില്ലാ സമ്മേളനത്തിന് നാളെ തൃപ്പൂണിത്തുറയില്‍ തുടക്കമാകും. ജില്ലാ കൗണ്‍സിലേയ്ക്ക് മല്‍സരം ഉറപ്പായി. മുന്‍ എംഎല്‍എ ബാബുപോള്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മല്‍സരിച്ചേക്കും. പാര്‍ട്ടിക്കുള്ളിലെ കാനം- ഇസ്മയില്‍ വിഭാഗീതയുടെ ചുവട് പിടിച്ചാണ് ജില്ലയിലും  വിഭാഗിയത രൂപപ്പെട്ടിരിക്കുന്നത്. ഔദോഗിക പക്ഷത്തോടൊപ്പം നില്‍ക്കുന്ന ജില്ലാ സെക്രട്ടറി പി രാജുവിനെതിരെ വിമതപഷത്തിന്റെ പിന്തുണയോടെ ആയിരിക്കും ബാബുപോള്‍ മല്‍സരിക്കുക. 15 അംഗ ജില്ലാ എക്സിക്യൂട്ടിവില്‍ ഭൂരിപക്ഷം ഇസ്മയില്‍ അനുകൂലികളാണ് എന്നാല്‍ 45 അംഗ ജില്ലാ കൗണ്‍സിലില്‍ കൂടുതല്‍ പേര്‍  സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അനുകൂലിക്കുന്നവരാണ്. പറവൂരില്‍ നടന്ന കഴിഞ്ഞ സമ്മേളനത്തില്‍ കെ.കെ അഷറഫിനെ  പരാജയപ്പെടുത്തിയാണ് രാജു സെക്രട്ടറിയായത്. സംസ്ഥാന കൗണ്‍സില്‍ അംഗമായ അഷറഫ്  കെ. ഇ. ഇസ്മയിലിന് അനുകൂലമാണ്. 14 മണ്ഡലം കമ്മിറ്റികളില്‍ 7മണ്ഡലം ബാബൂപോളിന്  അനുകൂലമാണ്. മല്‍സരം നടന്ന പറവൂര്‍, വൈപ്പിന്‍ മണ്ഡലങ്ങളില്‍ ബാബൂപോള്‍ അനുകൂലികളാണ്  സെക്രട്ടറിമാരായത്. 395 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.