അശാസ്ത്രീയമായ ജാതിസംവരണം അവസാനിപ്പിക്കണം: ജി. സുകുമാരന്‍നായര്‍

Tuesday 30 January 2018 2:00 am IST
ദേവസ്വം നിയമനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തിയ നടപടി മാറ്റത്തിന്റെ തുടക്കമാണെന്ന് എന്‍എസ്എസ് ജന.സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.

 

ചങ്ങനാശ്ശേരി: ദേവസ്വം നിയമനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തിയ നടപടി മാറ്റത്തിന്റെ തുടക്കമാണെന്ന് എന്‍എസ്എസ് ജന.സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. 

അശാസ്ത്രീയമായ ജാതി സംവരണം അവസാനിപ്പിക്കണം. സാമ്പത്തിക സംവരണം നടപ്പാക്കണമെന്നുമുള്ള ആവശ്യമാണ്  എന്‍എസ്എസിന്റേത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് സമര്‍പ്പിച്ച സിന്‍ഹു കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന് ശക്തമായ നടപടികളുമായി എന്‍എസ്എസ് നീങ്ങും. എന്‍എസ്എസ് ചങ്ങനാശേരി താലൂക്ക് യൂണിയന്‍ സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

      താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഹരികുമാര്‍ കോയിക്കല്‍ അധ്യക്ഷനായി.യൂണിയന്‍ വൈസ് പ്രസിഡന്റ് വി.ജി.ഭാസ്‌കരന്‍ നായര്‍, പഞ്ചായത്ത്' കമ്മിറ്റി പ്രസിഡന്റ് പുരുഷോത്തമന്‍ നായര്‍, യൂണിയന്‍ സെക്രട്ടറി കെ. എന്‍.സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.മികച്ച കരയോഗമായി 337 നമ്പര്‍ ഇത്തിത്താനം കരയോഗവും മികച്ച വനിതാ സമാജമായി പത്തനാടും മികച്ച അധ്യാത്മിക പഠനകേന്ദ്രമായി തൃക്കൊടിത്താനവും തെരഞ്ഞെടുക്കപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.