സ്വര്‍ണ്ണം പിടികൂടി

Tuesday 30 January 2018 2:45 am IST

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 16.21 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. എമിറേറ്റ്്സ് എയര്‍ലൈന്‍സ് വിമാനത്തില്‍

ദുബായില്‍ നിന്നുമെത്തിയ കോഴിക്കോട് സ്വദേശികളായ മൂന്ന് യാത്രക്കാരില്‍ നിന്നാണ് 526.400 ഗ്രാം സ്വര്‍ണം പിടികൂടിയത്. സ്വര്‍ണമാണെന്ന് തിരിച്ചറിയാതിരിക്കാനായി റോഡിയം പൂശിയാണ് കടത്താന്‍ ശ്രമിച്ചത്.

മൂന്നുപേരും ഹാന്‍ഡ് ബാഗേജിന്റെ ഹുക്കാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഒരാളുടെ പക്കല്‍ 4.54 ലക്ഷം രൂപയുടെ എട്ട് ഹുക്കായി 147.600 ഗ്രാം സ്വര്‍ണവും മറ്റുരാളുടെ പക്കല്‍നിന്ന് 5.02 ലക്ഷം രൂപയുടെ ആറ് 163 ഹുക്കായി സ്വര്‍ണവും മൂന്നാമത്തെയാളില്‍നിന്ന് 6.64 ലക്ഷം രൂപയുടെ എട്ട് ഹുക്കായി 215.800 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.