പ്രകൃതിവിരുദ്ധപീഡനം യത്തീംഖാന അദ്ധ്യാപകന്‍ അറസ്റ്റില്‍

Tuesday 30 January 2018 2:45 am IST

പോത്താനിക്കാട്: വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ യത്തീംഖാന അ ദ്ധ്യാപകനെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചെത്തിലത്ത് ഐലന്റ് ലക്ഷദ്വീപ്, മുഹമ്മദ് സൈഫൂദ്ദീന്‍ (30)നെയാണ് കല്ലൂര്‍ക്കാട് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.എച്ച്. ഇബ്രാഹീമിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

പോത്താനിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള യത്തീംഖാനയിലെ അദ്ധ്യാപകനായ ഇയാള്‍ 2017 ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ യത്തിംഖാനയുടെ ഓഫീസിലും ബാത്ത് റൂമിലേയ്ക്ക് പോകുന്ന ഇടനാഴിയിലും  യത്തിംഖാനയിലെ അന്തേവാസിയായ 10മുതല്‍ 12വയസ് പ്രായമുള്ള 6 ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പീഡനത്തിനുശേഷം ഒളിവില്‍പോയ പ്രതിയെ ഇന്നലെ രാവിലെ 9 ഓടെ കല്ലൂര്‍ക്കാടുനിന്നും അറസ്റ്റ് ചെയ്യുക യായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ  റിമാന്റ് ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.