എയര്‍ ഇന്ത്യാ വിമാനം റണ്‍വേയില്‍നിന്ന്‌ തെന്നിമാറി

Wednesday 20 July 2011 9:36 pm IST

ന്യൂദല്‍ഹി: ദല്‍ഹിയില്‍നിന്നും കൊല്‍ക്കത്തയിലേക്ക്‌ പോകുകയായിരുന്ന എയര്‍ ഇന്ത്യയുടെ ഐസി 9801 വിമാനം കാണ്‍പൂര്‍ വിമാനത്താവളത്തില്‍ ഇറക്കുന്നതിനിടെ ടയര്‍ പൊട്ടി റണ്‍വേയില്‍നിന്ന്‌ തെന്നിമാറി. പ്രശസ്ത എഴുത്തുകാരന്‍ ചേതന്‍ ഭഗത്‌ ഉള്‍പ്പെടെ 59 യാത്രക്കാരാണ്‌ ഈ വിമാനത്തിലുണ്ടായിരുന്നത്‌. റണ്‍വേയിലൂടെ പറന്നിറങ്ങുന്നതിനിടെ പെട്ടെന്ന്‌ ടയര്‍ പൊട്ടുകയായിരുന്നുവെന്ന്‌ ഭഗത്‌ അറിയിച്ചു. വിമാനം പെട്ടന്ന്‌ നിലത്തിറക്കിയതുകൊണ്ട്‌ വലിയ ഒരു ദുരന്തം ഒഴിവായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന്‌ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.