ആഞ്ജനേയനെ കാണാന്‍ സച്ചിനെത്തി

Tuesday 30 January 2018 2:45 am IST

ആലുവ: ദേശം ദത്ത ആഞ്ജനേയ ക്ഷേത്രത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സന്ദര്‍ശനത്തിനെത്തി. സച്ചിന്റെ അകമ്പടി വാഹനം ക്ഷേത്ര ഗേറ്റില്‍ എത്തിയപ്പോഴാണ് ക്ഷേത്ര ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിവരമറിയുന്നത്. പത്ത് മിനിറ്റിനകം ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുകയും ചെയ്തു. ക്ഷേത്രം മേല്‍ശാന്തി മാരുതി കുമാര ശര്‍മ്മ സച്ചിന് പ്രസാദം സമ്മാനിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് സച്ചിന്‍ ക്ഷേത്രത്തിലെത്തിയത്. കൊച്ചിയില്‍ സ്വകാര്യാവശ്യത്തിനെത്തിയതാണ് സച്ചിന്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.