തായ്ക്വാണ്ടോ: ഇന്ത്യന്‍ ടീമില്‍ വനവാസിയും

Monday 29 January 2018 10:31 pm IST

കല്‍പ്പറ്റ: തായ്ക്വാണ്ടോ എഷ്യന്‍ഗെയിംസ് ഇന്‍വിറ്റേഷന്‍ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യാന്‍   വയനാട്ടില്‍നിന്ന് വനവാസി യുവതിയും. കമ്പളക്കാട് കരിക്കൊല്ലി ചന്ദ്രന്‍-ശാരദ ദമ്പതികളുടെ മകള്‍ ഹരിതയാണ് രാജ്യത്തിനുവേണ്ടി മത്സരിക്കാന്‍ തയ്യാറെടുക്കുന്നത്. ഫെബ്രുവരി 10 മുതല്‍ 13 വരെ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലാണ് ടൂര്‍ണ്ണമെന്റ്. 

സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം സെന്ററില്‍ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ഹരിത.  ബി. ബാലഗോപാല്‍-കാനോന്‍ ബാലദേവി ദമ്പതികളുടെ കീഴിലാണ് പരിശീലനം.

നേരത്തെ സ്‌കോട്ട്‌ലാന്‍ഡിലെ രാജ്യാന്തര ടൂര്‍ണ്ണമെന്റില്‍ മത്സരിക്കാന്‍ യോഗ്യത ലഭിച്ചെങ്കിലും സാമ്പത്തികപ്രശ്‌നം തടസ്സമായി. ജക്കാര്‍ത്തയിലെത്താന്‍ അരലക്ഷത്തിലധികം രൂപ ആവശ്യമുണ്ട് . പലരോടുംഅഭ്യര്‍ത്ഥിച്ചെങ്കിലും പണം ഇതുവരെ ലഭിച്ചിട്ടില്ല. ബാങ്ക് വായ്പയെടുക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. അധികൃതര്‍ക്ക് നിവേദനവും നല്‍കി കാത്തിരിക്കുകയാണ് ഹരിതയുടെ മാതാപിതാക്കള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.