ഗതാഗത പരിഷ്‌ക്കരണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ കൂട്ടായ്മ

Tuesday 30 January 2018 2:45 am IST

ആലുവ: 'റൗണ്ട് മോഡല്‍' ഗതാഗത പരിഷ്‌ക്കരണം അട്ടിമറിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. 'ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ആലുവ'യാണ് കൂട്ടയ്മ സംഘടിപ്പിച്ചത്. 

 റൗണ്ട് പരിഷ്‌ക്കരണത്തെ

പിന്തുണക്കുന്നതോടൊപ്പം തോട്ടുമുഖം ഭാഗത്തുനിന്നുള്ള ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് റെയില്‍വേ സ്റ്റേഷന്‍ റോഡിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ സൗകര്യമൊരുക്കുക, അമിത വേഗം നിയന്ത്രിക്കാന്‍ കാമറകള്‍ സ്ഥാപിക്കുക, ലൈന്‍ട്രാഫിക്ക് നടപ്പാക്കുക, മാര്‍ക്കറ്റ് റോഡിന്റെ വീതി കൂട്ടുക എന്നീ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു. നാറ്റ്പാകിന്റെ ശാസ്ത്രീയ പഠന റിപ്പോര്‍ട്ട് ലഭ്യമാകാതെ റൗണ്ട് ഗതാഗതം ഭേദഗതി ചെയ്യാന്‍ അനുവദിക്കില്ലെന്ന് കൂട്ടായ്മ വ്യക്തമാക്കി. 

നൂറുകണക്കിന് പേര്‍ അണിനിരന്ന പ്രകടനം ഗാന്ധിസ്‌ക്വയറില്‍ നിന്നും ആരംഭിച്ചു. തുടര്‍ന്ന് കെഎസ്ആര്‍ടിസി കവലയില്‍ നടന്ന കൂട്ടായ്മയില്‍ വിവിധ സാമൂഹ്യ -സാംസ്‌കാരിക സംഘടനകള്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. മുന്‍ ജിസിഡിഎ സെക്രട്ടറി എം.എന്‍. സത്യദേവന്‍ ഉദ്ഘാടനം ചെയ്തു. പൗരാവകാശ സംരക്ഷണ സമിതി പ്രസിഡന്റ് അബ്ദുള്‍ വഹാബ് അധ്യക്ഷനായി. ബിജെപി ജില്ലാ സെക്രട്ടറി എം.എന്‍. ഗോപി, കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് തോപ്പില്‍ അബു, എന്‍.സി.പി ബ്ലോക്ക് പ്രസിഡന്റ് രാജു തോമസ്, കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എ.വി. റോയി, എംസിപിഐ (യു) ജില്ലാ കമ്മിറ്റിയംഗം ആര്‍.കെ. സലീം, ഐഎന്‍ടിയുസി നിയോജക മണ്ഡലം പ്രസിഡന്റ് ആനന്ദ് ജോര്‍ജ്, യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ നെജീബ് ഇലഞ്ഞിക്കായി, എഡ്രാക്ക് മേഖല സെക്രട്ടറി കെ. ജയപ്രകാശ്, മുന്‍ നഗരസഭ ചെയര്‍മാന്‍ ഫ്രാന്‍സിസ് തോമസ് എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.