മാഡ്രിഡ്: ഓസ്ട്രേലിയന്‍ ഓപ്പണില്‍ കിരീടം ചൂടിയ റോജര്‍ ഫെഡറര്‍ റാങ്കിങ്ങില്‍ റാഫേല്‍ നദാലിന് പിന്നില്‍ തന്നെ. മെല്‍ബണില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരിക്കേറ്റ്് പുറത്തായ നദാല്‍ പുതിയ റാങ്കിങ്ങില്‍ 9760 പോയിന്റുമായി ഒന്നാം സ്ഥാനം നേടി. നദാലിനെക്കാള്‍ 155 പോയിന്റു പിന്നിലുള്ള ഫെഡറര്‍ രണ്ടാം സ്ഥാനത്താണ് (9605)
അതേസമയം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ഫെഡററോട് പരാജയപ്പെട്ട ക്രൊയേഷ്യന്‍ താരം മാരിന് സീലിച്ച് മുന്നൂറ് പോയന്റുകളുടെ വ്യത്യസത്തില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജര്‍മ്മനിയുടെ അലക്സാണ്ടര്‍ സ്വരേവ് വെറും ഇരുപത് പോയിന്റുകളുടെ വ്യത്യാസത്തിന്് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു . ഓസ്ട്രിയയുടെ ഡൊമിനിക് തീം ,ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിന്, അമേരിക്കയുടെ ജാക്ക് സോക്ക്, അര്‍ജന്റീനയുടെ ജുവാന്‍ മാര്ട്ടിന് ഡെല്‍ പോര്‍ട്ടോ, സ്പെയിനിന്റെ പാബ്ലോ കരേനോ ബസ്റ്റ എന്നിവരാണ് ലോക റാങ്കിങ്ങിലെ ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് താരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: