ദേശീയ സിക്സസ് ഹോക്കി: ജി.വി. രാജ ചാമ്പ്യന്മാര്‍

Tuesday 30 January 2018 2:45 am IST

മലപ്പുറം: മലപ്പുറം ചെമ്മന്‍കടവില്‍ മൂന്നു ദിവസങ്ങളിലായി നടന്ന  പി.എന്‍. കുഞ്ഞിമമ്മു മാസ്റ്റര്‍ സ്മാരക ദേശീയ സിക്സസ് ഹോക്കി ടൂര്‍ണമെന്റില്‍ തിരുവനന്തപുരം ജി.വി. രാജ സ്പോര്‍ട്സ് സ്‌കൂള്‍ ചാമ്പ്യന്‍മാര്‍. 

ഗോവ നവേലി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീമിനെതിരെ ആറുഗോളുകള്‍ക്കാണ് ജി.വി രാജയുടെ വിജയം.

ഇന്നലെ രാവിലെ നടന്ന ആദ്യ സെമിയില്‍ മലപ്പുറം ജിബിഎച്ച്എസ്എസ് സീനിയര്‍ ടീമിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആറിനെതിരെ ഏഴുഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജി.വി. രാജ ഫൈനലില്‍ പ്രവേശിച്ചത്. 

രണ്ടാം സെമിയില്‍ ആതിഥേയരായ ചെമ്മന്‍കടവ്  പിഎംഎസ്എഎംഎ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജൂനിയര്‍ ടീമിനെ ഗോവ നവേലി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നാലിനെതിരെ അഞ്ചുഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു. 

ചെമ്മന്‍കടവ് ജൂനിയര്‍ ടീമിലെ എ. സുഹൈലിനെ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായും  മലപ്പുറം ജി.ബി.എച്ച്.എസ്.എസ് സീനിയര്‍ ടീമിലെ അസ്ഹറുദ്ദീനെ മികച്ച ഗോള്‍കീപ്പറായും തെരഞ്ഞെടുത്തു.

സമാപന ചടങ്ങ് ഹോക്കി കേരളാ വൈസ് പ്രസിഡന്റ് എ. കരീം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഫ്ളോര്‍ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പാലോളി അബ്ദുറഹിമാന്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.