ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ഇന്ന് ആരംഭിക്കും

Tuesday 30 January 2018 2:45 am IST

ന്യൂദല്‍ഹി: ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഇന്ന് ആരംഭിക്കും. വനിതകളില്‍ നിലവിലെ ചാമ്പ്യന്‍ പി വി സിന്ധുവും മികച്ച ഫോം നിനലര്‍ത്തുന്ന സൈന നെഹ്‌വാളുമാണ് കിരീട പ്രതീക്ഷയുള്ള താരങ്ങള്‍. പുരുഷ വിഭാഗത്തില്‍ മുന്‍ ചാമ്പ്യനായ ഇന്ത്യയുടെ കിഡംബി ശ്രീകാന്തും കിരീട പ്രതീക്ഷ നിലനിര്‍ത്തുന്ന താരമാണ്.

2015 ല്‍ ഇവിടെ കിരീടം ചൂടിയ സൈനയ്ക്ക്  പുതിയ സീസണില്‍ മികച്ച തുടക്കം ലഭിച്ചു. കഴിഞ്ഞയാഴ്ച ഇന്ത്യോനേഷ്യന്‍ ഓപ്പണിന്റെ ഫൈനല്‍വരെയെത്തി. പരിക്ക് അലട്ടിയിരുന്ന സൈന ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു രാജ്യാന്തര ടൂര്‍ണമെന്റിന്റൈ ഫൈനലിലെത്തുന്നത്. ഇന്ത്യ ഓപ്പണില്‍ നാലാം സീഡായ സൈന ആദ്യ റൗണ്ടില്‍ ഡെന്‍മാര്‍ക്കിന്റെ  സോഫി ദഹലിനെ നേരിടും. അഞ്ചാം സിഡായ ബീവന്‍ ഴാങ്ങായിരിക്കും ക്വാര്‍ട്ടറില്‍ സൈനയുടെ എതിരാളി. നിലവിലെ ചാമ്പ്യനായ പി വി സിന്ധു ആദ്യ റൗണ്ടില്‍ ഡെന്‍മാര്‍ക്കിന്റെ നതാലിയ റോഡേയുമായി ഏറ്റുമുട്ടും. സെമിഫൈനല്‍ വരെ സിന്ധുവിന് പ്രശ്‌നങ്ങളുണ്ടാകില്ല. സെമിയില്‍ മിക്കവാറും മുന്‍ ലോക ചാമ്പ്യന്‍ ഇന്ത്യാനോണിനെ നേരിടേണ്ടി വരും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.