ജലചൂഷണത്തിനെതിരെ കളക്റ്റര്‍ക്ക് പരാതി

Tuesday 30 January 2018 2:45 am IST

ആലുവ: നഗരത്തിലെ അനധികൃത ജലചൂഷണത്തിനെതിരെ കൗണ്‍സിലര്‍ ജില്ലാ കളക്റ്റര്‍ക്ക്

പരാതി നല്‍കി.  നഗരസഭ കൗണ്‍സിലര്‍ എ.സി. സന്തോഷ് കുമാറാണ് കളക്ടര്‍ക്ക് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഭൂഗര്‍ഭ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ നഗരത്തില അനധികൃതമായ ജലമൂറ്റ് കിണറുകള്‍ പരിശോധിച്ചു. 

നഗരത്തിലെ 15 കിണറുകള്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ ജലചൂഷണം ഉറപ്പാക്കി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതേ തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പ് മേധാവിമാരോട് ഇതിനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടു. നഗരത്തിലെ വിവിധ മേഖലകളില്‍ ജലക്ഷാമം രൂക്ഷമായതോടെയാണ് കൗണ്‍സിലര്‍

പരാതി നല്‍കിയത്. 

അനധികൃതമായി പ്രവര്‍ത്തിക്കുന്ന കുടിവെള്ള വിതരണ കേന്ദ്രങ്ങള്‍ നാട്ടുകാര്‍ക്ക് ദുരിതമായി മാറിയിരിക്കുകയാണ്. ഇത്തരത്തിലുള്ള ജലമൂറ്റല്‍മൂലം കിണറുകള്‍ വറ്റി വരണ്ട അവസ്ഥയിലാണ്. വേനല്‍ കൂടുതല്‍ ശക്തമാകും മുമ്പേ ജലക്ഷാമം തുടങ്ങിയത് നഗരവാസികളേയും സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവരേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ആഴവും വട്ടവും കൂടുതലുള്ള കിണറുകള്‍ നിര്‍മ്മിച്ചാണ് ടാങ്കര്‍ ലോറികള്‍ക്ക് വെള്ളം വില്‍ക്കുന്നത്. ഒന്നിലധികം വലിയ മോട്ടോറുകള്‍ ഉപയോഗിച്ചാണ് വെള്ളം

എടുക്കുന്നത്. നഗരത്തില്‍ ഒമ്പത്, പത്ത്, 18, 21, 22, 23 വാര്‍ഡുകളാണ് ഇതിന്റെ ദുരിതം കൂടുതല്‍ അനുഭവിക്കുന്നത്. കൊച്ചി നഗരത്തിലേക്കും സമീപങ്ങളിലേക്കുമാണ് ഈ വെള്ളം എത്തിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.