പി.ഇ.ബി. മേനോന്‍ പ്രാന്തസംഘചാലക്, പി. ഗോപാലന്‍കുട്ടി കാര്യവാഹ്

Tuesday 30 January 2018 2:53 am IST

പാലക്കാട്: ആര്‍എസ്എസ് കേരള പ്രാന്തസംഘചാലകായി പി.ഇ.ബി. മേനോനെ വീണ്ടും തെരഞ്ഞെടുത്തു. പാലക്കാട് വ്യാസവിദ്യാപീഠത്തില്‍ നടന്ന ആര്‍എസ്എസ് പ്രാന്തീയ കാര്യകര്‍തൃ ശിബിരം പി. ഗോപാലന്‍കുട്ടി മാസ്റ്ററെ പ്രാന്തകാര്യവാഹായും തെരഞ്ഞെടുത്തു. 

2003 മുതല്‍ പ്രാന്തസംഘചാലകായ പി.ഇ.ബി. മേനോന്‍ പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ ബാലന്‍ ആന്‍ഡ് കമ്പനിയുടെ മേധാവിയാണ്. പി. മാധവ്ജിയുടെ സമ്പര്‍ക്കത്തിലൂടെ ക്ഷേത്ര സംരക്ഷണസമിതി പ്രവര്‍ത്തകനായി. പിന്നീട് ആര്‍എസ്എസ് ആലുവ ജില്ലാ സംഘചാലക്, എറണാകുളം വിഭാഗ് സംഘചാലക്, സഹപ്രാന്തസംഘചാലക് എന്നീ ചുമതലകള്‍ വഹിച്ചു.

കണ്ണൂര്‍ വിഭാഗ് സഹസംഘചാലക് അഡ്വ.സി.കെ. ശ്രീനിവാസന്‍ വരണാധികാരിയായിരുന്നു. പാലക്കാട് വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരം പേര് നിര്‍ദ്ദേശിച്ചു. ശബരിഗിരി വിഭാഗ് സംഘചാലക് സി.പി. മോഹനചന്ദ്രന്‍, മലപ്പുറം വിഭാഗ് സംഘചാലക് കെ. ചാരു എന്നിവര്‍ പിന്താങ്ങി.

പ്രാന്ത സഹസംഘചാലക് അഡ്വ. കെ.കെ. ബാലറാം, പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, സഹകാര്യവാഹകന്മാരായി പി.എന്‍. ഈശ്വരന്‍, എം. രാധാകൃഷ്ണന്‍, പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, സഹപ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍ തുടങ്ങി നാല്‍പത്തിമൂന്ന് അംഗ പ്രാന്തകാര്യകാരിയെ പി.ഇ.ബി. മേനോന്‍ പ്രഖ്യാപിച്ചു. 

സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, അഖിലഭാരതീയ സഹബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് മുകുന്ദ്, സഹസേവാപ്രമുഖ് ഗുണവന്ത് സിങ് കോഠാരി, മുന്‍ അഖിലഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ആര്‍. ഹരി, അഖിലഭാരതീയ കാര്യകാരി പ്രത്യേക ക്ഷണിതാവ് എസ്. സേതുമാധവന്‍, സീമാജാഗരണ്‍ മഞ്ച് അഖിലഭാരതീയ സംയോജക് എ. ഗോപാലകൃഷ്ണന്‍, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ. നന്ദകുമാര്‍, തമിഴ്നാട്-കേരള സംസ്ഥാനങ്ങളുടെ സംഘചാലക് ഡോ. ആര്‍. വന്നിയരാജന്‍, കാര്യവാഹ് എസ്. രാജേന്ദ്രന്‍, പ്രചാരക് സ്ഥാണുമാലയന്‍, ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഒ.കെ. മോഹനന്‍, പ്രചാരക് പ്രമുഖ് പി.ആര്‍. ശശിധരന്‍, സേവാപ്രമുഖ് കെ. പത്മകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.