ബസ് സമരം മാറ്റി

Wednesday 31 January 2018 2:50 am IST

തിരുവനന്തപുരം: ഇന്നുമുതല്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവച്ചു. സ്വകാര്യ ബസ് ഉടമകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ബസ് വ്യവസായവുമായി ബന്ധപ്പെട്ട രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്നും ഇന്നത്തെ മന്ത്രിസഭാ യോഗം  ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചതായി ബസ് ഉടമ പ്രതിനിധികള്‍ അറിയിച്ചു. ചാര്‍ജ് വര്‍ധന മന്ത്രിസഭാ തീരുമാനമാക്കുമെന്ന് ഉറപ്പ് ലഭിച്ചെന്നും ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.

രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ച് നിരക്ക് വര്‍ധന അടക്കമുള്ള ആവശ്യങ്ങളില്‍ അധികം വൈകാതെ തീരുമാനമുണ്ടായില്ലെങ്കില്‍ വീണ്ടും സമരത്തിലേക്ക് തന്നെ തിരിയാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും അവര്‍ അറിയിച്ചു. ഇന്ധന വില വര്‍ധനവ് പരിഗണിച്ച് ബസ് ചാര്‍ജ് കൂട്ടണമെന്നാവശ്യപ്പെട്ടാണ് ബസ് ഉടമകള്‍  അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നത്. മിനിമം ചാര്‍ജ്ജ് 10 രൂപയാക്കി ഉയര്‍ത്തണമെന്നാണ് ബസുടമകളുടെ സംഘടന ആവശ്യപ്പെടുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.