മയ്യഴി: മയ്യഴിക്കാരുടെ പേരില്‍ വ്യാജരേഖ ചമച്ച് കേരളത്തിലുള്ളവര്‍ക്കായി ആഡംബര വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്ത് തട്ടിപ്പ് നടത്തുന്ന മാഹിയിലെ സംഘത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.വിനോദ് മാസ്റ്റര്‍ ആവശ്യപ്പെട്ടു. ബിജെപി മാഹി മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രജിസ്ട്രേഷന് തട്ടിപ്പിലൂടെ ലക്ഷങ്ങളുണ്ടാക്കുന്ന സംഘത്തിന് ഒത്താശ ചെയ്തു ആഡംബര വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്ത് നല്കുന്ന മാഹിയിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പുതുച്ചേരിയിലെ വാഹന നികുതിയുടെ പത്തിരട്ടിയാണ് കേരളത്തിലെ നിരക്ക്. വാഹന നികുതിയിലെ ഈ വന്‍ അന്തരമാണ് റജിസ്ട്രേഷന് തട്ടിപ്പ് വ്യാപകമാകാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് അടിയന്തിര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലഫ്. ഗവര്‍ണ്ണര്‍ ഡോ.കിരണ്‍ ബേദിക്ക് നിവേദനവും നല്കി.
പ്രസിഡണ്ട് സത്യന് കുനിയില്‍ അധ്യക്ഷത വഹിച്ചു. വിജയന് പൂവ്വച്ചേരി, പി.ടി.ദേവരാജന്‍, കരിക്കുന്നുമ്മല്‍ സുനി, റജീഷ്, പി.കെ.സജിത്ത്, ഇ.സുബീഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: