ഉത്തര കേരള ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണ്ണമെന്റ് ഉദഘാടനം ചെയ്തു

Monday 29 January 2018 11:00 pm IST

 

പയ്യാവൂര്‍: പൈസക്കരി സ്‌പോര്‍ട്‌സ് അക്കാദമിയുടെയും ദേവമാതാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ഒന്നാമത് പൈസക്കരി ദേവമാത എവര്‍റോളിംഗ് ട്രോഫിക്കും ക്യാഷ് അവാര്‍ഡിനും വേണ്ടിയുള്ള ഉത്തരകേരള ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ്(ആണ്‍ കുട്ടികള്‍ അണ്ടര്‍ 19, (പെണ്‍കുട്ടികള്‍ അണ്ടര്‍-17 ), വോളിബോള്‍ (ആണ്‍ കുട്ടികള്‍ അണ്ടര്‍ 17) പൈസക്കരി ദേവമാത ഫ്‌ലഡ്‌ലിറ്റ് സ്‌റ്റേഡിയത്തില്‍ കെ.സി.ജോസഫ് എംഎല്‍എ മേള ഉദ്ഘാടനം ചെയ്തു  പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി ചിറ്റൂപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. പൈസക്കരി ദേവമാതാ ഫൊറോന പള്ളി അസി.വികാരി ഫാ.അബ്രാഹം ഞാമത്തോലില്‍  അനുഗ്രഹ പ്രഭാഷണം നടത്തി. ടി.പി.അഷ്‌റഫ്, ബിനോയി ആലുങ്കത്തടം ബിജു അഗസ്റ്റിന്‍ മൂതുപ്ലാക്കല്‍' ജോസ് ഇടവൂര്‍  എന്നിവര്‍ സംസാരിച്ചു.

 ഉത്തര കേരളത്തിലെ 16 പ്രമുഖ സ്‌കൂള്‍ ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ മാറ്റുരയ്ക്കും. ഒരേ സമയം ബാസ്‌ക്കറ്റ് ബോള്‍, വോളിബോള്‍ കോര്‍ട്ടുകളില്‍ മത്സരം നടക്കും. 30 ന് നടക്കുന്ന സമാപന സമ്മേളനം തലശേരി അതിരൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ജെയിംസ് ചെല്ലംങ്കോട്ട് ഉദ്ഘാടനം ചെയ്യും. റവ.ഡോ.ജോസ് വെട്ടിക്കല്‍ അധ്യക്ഷത വഹിക്കും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.കെ.ബിനീഷ് മുഖ്യപ്രഭാഷണം നടത്തും. റവ.ഡോ.തോമസ് മേല്‍വെട്ടം സമ്മാനങ്ങള്‍ വിതരണം ചെയ്യും. പി. എം.കൃഷ്ണന്‍, ആഗ്‌നസ് വാഴപ്പള്ളില്‍, ജോയി വണ്ടാക്കുന്നേല്‍, ടി.സണ്ണി ജോണ്‍ എന്നിവര്‍ സംസാരിക്കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.