എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ബന്ധു പീഡിപ്പിച്ചു

Tuesday 30 January 2018 10:13 am IST

ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും ഞെട്ടിപ്പിക്കുന്ന പീഡനം.  എട്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബന്ധുവായ 28 വയസുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചു. വടക്ക് പടിഞ്ഞാറന്‍ ദല്‍ഹിയിലെ നേതാജി സുഭാഷ് പ്ലേസിലാണ് സംഭവം. അമ്മയും അച്ഛനും ജോലിക്കായി പുറത്ത് പോയ സമയത്തായിരുന്നു കുഞ്ഞിന് നേരെയുള്ള ബന്ധുവിന്റെ ക്രൂരത.

പുറത്തു പോയി വന്ന മാതാപിതാക്കള്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ദല്‍ഹി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പെണ്‍കുട്ടിയെ തിങ്കളാഴ്ച രാത്രി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.  ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കുട്ടിയെ നോക്കാന്‍ ബന്ധുവായ സ്ത്രീയെ ആണ് ഏല്‍പ്പിച്ചതെങ്കിലും 28കാരന്‍ കുട്ടിയെ കളിപ്പിക്കണമെന്ന് പറഞ്ഞ് എടുത്തു കൊണ്ടു പോവുകയായിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനും കൂടിയാണ് ഇയാള്‍. സംഭവം നടന്നയുടന്‍ രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. യുവാവിനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.