ലഖ്നൗ: ഒരു ജില്ല, ഒരു പദ്ധതി പ്രകാരം (ഒഡിഒപി) അടുത്ത മൂന്നു വര്‍ഷത്തില്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പാക്കുന്നതാണ് പദ്ധതി.ഓരോ ജില്ലയും അവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ഏതെങ്കിലും ഉല്‍പ്പന്നം തിരഞ്ഞെടുത്ത് അതിന്റെ വിപണനത്തിന് വേദിയൊരുക്കുന്നതാണ് പദ്ധതി. ഇതുവഴി ആ ഉല്‍പ്പന്നം ലോകശ്രദ്ധയില്‍ കൊണ്ടുവരികയെന്ന ലക്ഷ്യവും നടപ്പാകും.
യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന പ്രഖ്യാപനം നടത്തിയാണ് ബിജെപി അികാരത്തിലെത്തിയത്. ഇടത്തരം ചെറുകിട വ്യവസായ മേഖലയുടെ വികസനവും ഒഡിഒപി ചേര്‍ന്ന് ഈ ലക്ഷ്യം സാക്ഷാത്കരിക്കുമെന്ന് യോഗി വിശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാനത്തെ വ്യവസായ മേഖല എല്ലാ തലത്തിലും അവ്യവസ്ഥിതമായിരുന്നു. വ്യവസായ നയം പ്രഖ്യാപിച്ചതോടെ പ്രശ്നങ്ങള്‍ക്ക് പകുതി പരിഹാരമായി. സുതാര്യവും സമയ ബന്ധിതവുമാക്കി പദ്ധതി നടത്തിപ്പുകള്‍. ഈ ഗവേണന്സു വന്നതോടെ ഇടനിലക്കാരുണ്ടാക്കുന്ന തടസങ്ങള്‍ നീങ്ങി. ഇ ടെന്‍ഡര്‍ സംവിധാനവും നടപ്പാക്കിയതോടെ അഴിമതി ഇല്ലാതായി.
ഫെബ്രുവരി 21,22 തീയതികളില്‍ സംസ്ഥാനത്ത് നിക്ഷേപക സംഗമം നടത്തുന്നുണ്ട്. വ്യവസായ മേഖലയിലെ വിവിധ തരക്കാര്‍ പങ്കെടുക്കുന്നുണ്ട്. യുപിയെ ശക്തമാക്കാനും വ്യാവസായിക ആസ്ഥാനമാക്കാനും ഒന്നിക്കാം, യോഗി ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: