ബീച്ചില്‍ കാണാതായ യുവാവിനെ കണ്ടെത്തിയില്ല; ആരോപണങ്ങളെ ചെറുത്ത് ലൈഫ് ഗാര്‍ഡ്

Tuesday 30 January 2018 12:22 pm IST

 

 

കൊല്ലം: കൊല്ലം ബീച്ചില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ സുഹൃത്തുക്കളെ രക്ഷിക്കാന്‍ ഇറങ്ങിയ യുവാവിനെ രണ്ടാം ദിവസവും കണ്ടെത്തിയില്ല. ഞായറാഴ്ച രാത്രി ഏഴോടെയാണ് കടയ്ക്കല്‍ മഞ്ഞപ്പാറ തടത്തഴികത്ത് പുത്തന്‍വീട്ടില്‍ മുഹമദ് റംസാനെ(21) കാണാതായത്.  ലൈഫ് ഗാര്‍ഡുകള്‍ സേവനം അവസാനിപ്പിച്ച ശേഷമുള്ള സമയത്തായിരുന്നു സംഭവം. ഇതിനിടയില്‍ ലൈഫ്ഗാര്‍ഡുകളെ കുറ്റപ്പെടുത്തികൊണ്ട് ചിലര്‍ രംഗപ്രവേശം ചെയ്തതോടെ അതിനെ ചെറുത്ത് ബീച്ചില്‍ ഡ്യൂട്ടി ചെയ്യുന്ന ലൈഫ്ഗാര്‍ഡുകളില്‍ പ്രമുഖനായ ഡോള്‍ഫിന്‍ രതീഷ് രംഗത്തെത്തി. 

കഴിഞ്ഞ 25 വര്‍ഷമായി കേരളത്തിലെ തീരദേശത്തെ ബീച്ചില്‍ എത്തുന്ന  ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ കര്‍മനിരതരായിരിക്കുന്ന ലൈഫ് ഗാര്‍ഡുകള്‍ക്ക് നാളിതുവരെ ഇന്‍ഷുറന്‍സ് പോലും കൊടുക്കാതെ അധികാരികള്‍ കടുത്ത അവഗണനയാണ് കാട്ടുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. 10 വര്‍ഷമായി കൊല്ലം ബീച്ചില്‍ ജോലി നോക്കുന്ന ലൈഫ് ഗാര്‍ഡ് എന്ന നിലയില്‍ ഈ കാലയളവില്‍ മികച്ച പ്രവര്‍ത്തനമാണ് വിലപ്പെട്ട ജീവനുകള്‍ രക്ഷിച്ചുകൊണ്ട് കാഴ്ച വച്ചതെന്നും ഓര്‍മിപ്പിക്കുന്നു. കൊല്ലം ബീച്ച് കേരളത്തിലെ തന്നെ ഏറ്റവും ആഴവും അപകടവുമുള്ള കടല്‍തീരം ആണ്. ലൈഫ് ഗാര്‍ഡുകള്‍ ജോലി സമയങ്ങളില്‍ ഇവിടെ വരുന്ന സന്ദര്‍ശകര്‍ കടലില്‍ ഇറങ്ങുന്നത് അപകടമാണെന്ന് പറഞ്ഞാലും അത് ആരും തന്നെ ചെവി കൊടുക്കാതെ പലപ്പോഴും അപകടങ്ങളില്‍പെടുകയാണെന്നും പോസ്റ്റില്‍ പറയുന്നു. ന്നത് സ്ഥിരം കാഴ്ചയാണ്. കടലില്‍ ഇറങ്ങുന്നത് അപകടമാണെന്ന് പറഞ്ഞാല്‍ ലൈഫ് ഗാര്‍ഡുകള്‍ക്ക് നേരെ അക്രമവും നടക്കുന്ന സന്ദര്‍ശകരും കൂട്ടത്തിലുണ്ടെന്നും പറയുന്നു. ഇന്നലെ മൃതദേഹം കണ്ടെത്താനായി രാവിലെ മുതല്‍ വൈകിട്ട് വരെ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പോലീസും ഫയര്‍ഫോഴ്‌സും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തെരച്ചിലില്‍ പങ്കാളികളായി. റംസാന്റെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും സംഭവസ്ഥലത്ത് തടിച്ചുകൂടിയിരുന്നു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.