കനാല്‍ തുറന്നിട്ടും വെള്ളമെത്തിയില്ല; കൃഷിനാശം വ്യാപകം

Tuesday 30 January 2018 12:23 pm IST

പുനലൂര്‍: തെന്മല ഡാം തുറന്ന് മൂന്നുദിവസം പിന്നിടുമ്പോഴും കനാല്‍ജലം മിക്ക കൃഷിയിടങ്ങളിലും എത്തിയിട്ടില്ല. കിഴക്കന്‍മേഖലയില്‍ ഏലാ കര്‍ഷകര്‍ ദുരിതത്തില്‍. ചെറുകൃഷികള്‍ ഏറെയും കരിഞ്ഞുണങ്ങിയ നിലയിലാണ്. വ്യാപകതോതില്‍ മരച്ചീനി കൃഷി ആരംഭിച്ചവരും ഇതോടെ വെട്ടിലായി. കഴിഞ്ഞവര്‍ഷം മരച്ചീനിക്കുണ്ടായ വന്‍ വിലവര്‍ധനവിനെ തുടര്‍ന്ന് ഇക്കുറി വ്യാപകമായ തോതില്‍ കൃഷിയിറക്കിയവരും വിഷമത്തിലായി. കൃഷിയിടങ്ങളില്‍ വെള്ളമെത്താത്തതിനെ തുടര്‍ന്ന് മരക്കമ്പ് ഉണങ്ങിയ നിലയിലാണ്. വയലേലകള്‍ കേന്ദ്രീകരിച്ച് ചീര, വഴുതണ, പടവലം, പാവല്‍, വാഴ, മുളക് എന്നിവ കൃഷി ചെയ്തവരും അത് നനയ്ക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. തെന്മല ഡാം തുറന്നതോടെ കനാല്‍ ജലമെത്തുമെന്ന് കാത്തിരിപ്പിന് മൂന്നുദിവസങ്ങള്‍ പിന്നിട്ട ഇന്നലെയും കിഴക്കന്‍മേഖലയില്‍ സബ്കനാല്‍ വഴി ജലമെത്തുമെന്ന ആഗ്രഹം വൃഥാവിലായി. മെയിന്‍കനാലുകളില്‍നിന്നും സബ്കനാലുകള്‍ വഴിയെത്തുന്ന ജലം പൊട്ടിയൊലിക്കുന്ന സ്ഥലങ്ങളിലൂടെ നഷ്ടമാകും. ഓരോ സ്ഥലങ്ങളിലും ചെറു തടയണകള്‍ നിര്‍മ്മിച്ച് ഓരോ വീട്ടുടമകളും ജലം തങ്ങളുടെ പുരയിടങ്ങളിലേയ് ഉപയോഗിക്കുകയും, മറ്റ് ആവശ്യങ്ങള്‍ക്കായും വിനിയോഗിച്ചുതുടങ്ങിയതോടെ കൃഷിയിടങ്ങളില്‍ ഇന്നും കനാല്‍ജലം കിട്ടാക്കനിയായി തുടരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.