ന്യൂദല്‍ഹി: 70ാം രക്തസാക്ഷിത്വ ദിനത്തില്‍ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ഓര്മ പുതുക്കി രാഷ്ട്രം. ഗാന്ധി സമാധിയായ രാജ്ഘട്ടില്‍ രാഷ്ട്പതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എന്‍. വെങ്കയ്യനായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ അധ്യക്ഷ സോണിയ ഗാന്ധി എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി.
രാജ്ഘട്ടില്‍ നടന്ന സമൂഹ പ്രാര്‍ഥനയിലും നേതാക്കള്‍ പങ്കെടുത്തു. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത രക്തസാക്ഷികള്‍ക്ക് മുമ്പില്‍ തലകുനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: