അരുവിപ്പുറത്ത് മഹാശിവരാത്രി

Wednesday 31 January 2018 2:00 am IST

 

തിരുവനന്തപുരം: ശ്രീനാരായണഗുരുവിന്റെ നവോത്ഥാന സന്ദേശപ്രചാരണത്തിന് അരുവിപ്പുറം പ്രതിഷ്ഠാവാര്‍ഷികത്തോടനുബന്ധിച്ച് തുടക്കം കുറിക്കുമെന്ന് ശ്രീനാരായണധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയും അരുവിപ്പുറം ചീഫ് കോ-ഓര്‍ഡിനേറ്റര്‍ വണ്ടന്നൂര്‍ സന്തോഷും പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഫെബ്രുവരി 4ന് വൈകിട്ട് 6ന് അരുവിപ്പുറം 130-ാം പ്രതിഷ്ഠാ വാര്‍ഷികമഹോത്സവത്തിന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ കൊടിയേറ്റും. വൈകിട്ട് 7ന് വാര്‍ഷികസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിക്കും. ട്രഷറര്‍ സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.  5ന് വൈകിട്ട് 7ന് ചേരുന്ന സമ്മേളനം മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. ഉമ്മന്‍ചാണ്ടി അധ്യക്ഷനായിരിക്കും. 6ന് വൈകിട്ട് 7ന് കാര്‍ഷിക വ്യവസായിക സമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. 7ന് വൈകിട്ട് 7ന് സാംസ്‌കാരികസമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. 8ന് വൈകിട്ട് 7ന് ചേരുന്ന വനിതാ സമ്മേളനം മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. യു. പ്രതിഭാഹരി എംഎല്‍എ അധ്യക്ഷത വഹിക്കും.

9ന് വൈകിട്ട് 4ന് അരുവിപ്പുറം സെന്‍ട്രല്‍സ്‌കൂള്‍ വാര്‍ഷികം പ്രൊഫ. ജോര്‍ജ് ഓണക്കൂര്‍ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അധ്യക്ഷത വഹിക്കും. 11ന് രാവിലെ 10.30ന് സാഹിത്യസമ്മേളനം മലയാള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ അധ്യക്ഷത വഹിക്കും. 12ന് രാത്രി 7ന് ശാസ്ത്രസാങ്കേതിക സമ്മേളനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി മാത്യു ടി. തോമസ് അധ്യക്ഷത വഹിക്കും. മഹാശിവരാത്രി ദിനമായ 13ന് രാവിലെ 6.30ന് കാവടി അഭിഷേകം. വൈകിട്ട് 4ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ എഴുന്നെള്ളത്തിനു തുടക്കമാകും. വൈകിട്ട് 6.30ന് മഹാശിവരാത്രി സമ്മേളനം രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ശ്രീനാരായണ ധര്‍മസംഘം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ശിവരാത്രി സന്ദേശം നല്‍കും. രാത്രി 9ന് എഴുന്നെള്ളത്ത് ആരംഭിക്കും. പുലര്‍ച്ചെ ഒന്നുമുതല്‍ നെയ്യാറിലെ ശങ്കരന്‍കുഴിയില്‍ നിന്ന് 1008 കുടം ജലമെടുത്ത് ഗുരുപ്രതിഷ്ഠ നടത്തിയ ശിവലിംഗത്തില്‍ അഭിഷേകം ചെയ്യും. 14ന് പുലര്‍ച്ചെ 4ന് ആറാട്ട് എഴുന്നെള്ളത്ത് ആരംഭിക്കും. രാവിലെ 7ന് പിതൃബലിതര്‍പ്പണത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.