സൗദിയില്‍ അഴിമതി വേട്ട; കസ്റ്റഡിയില്‍ കഴിയുന്നവരില്‍ നിന്ന് 6.75 ലക്ഷം കോടി രൂപ ഈടാക്കി

Tuesday 30 January 2018 6:39 pm IST

ദുബായ്: സൗദി രാജകുമാരന്റെ അഴിമതി വിരുദ്ധ നീക്കത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ കഴിയുന്നവരില്‍ നിന്ന് 106 ബില്ല്യണ്‍ ഡോളര്‍ (ഏകദേശം 6.75 ലക്ഷം കോടി രൂപ) വരുന്ന അനധികൃത സമ്പാദ്യം ഈടാക്കി. കസ്റ്റഡിയില്‍ കഴിയുന്നവരുമായി സാമ്പത്തിക ഒത്തുത്തീര്‍പ്പാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. 

ഭൂമി, വാണിജ്യ സ്ഥാപനങ്ങള്‍, സെക്യൂരിറ്റികള്‍, പണം എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് സൗദി അറ്റോര്‍ണി ജനറല്‍ സൗദ് അല്‍ മോജെബ് വ്യക്തമാക്കി. എന്നാല്‍ പിടിച്ചെടുത്ത ബിസിനസ്സുകളുടേയോ റിയല്‍ എസ്‌റ്റേറ്റുകളുടേയോ കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം പുറത്ത് വിട്ടില്ല.

മറ്റ് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതുകൊണ്ടോ കേസുകളില്‍ അന്വേഷണം നടക്കുന്നത് കൊണ്ടോ 65 പേര്‍ ഇപ്പോഴും കസ്റ്റഡിയിലാണെന്നും സൗദ് അല്‍ മോജെബ് കൂട്ടിച്ചേര്‍ത്തു. സൗദിയില്‍ അഴിമതി വിരുദ്ധ നീക്കത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബറില്‍ 11 രാജകുമാരന്‍മാരേയും നിരവധി ബിസിനസുകാരേയും ഉദ്യോഗസ്ഥരേയും അറസ്റ്റ് ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.