അരൂര്‍: ചന്തിരൂര്‍ പഴയ റോഡിന്റെ വശങ്ങള് വ്യാപാരികള്‍ കയ്യേറിയെന്നാരോപിച്ച് റവന്യൂ-പഞ്ചായത്ത് അധികൃതര്‍ പോലീസ് സഹായത്തോടെ ഒഴിപ്പിക്കാനെത്തിയത് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞു. ഇതോടെ ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ ജോലി പൂര്‍ത്തിയാക്കാതെ മടങ്ങി. കയ്യേറ്റം ബോദ്ധ്യപ്പെടുത്തിയാല്‍ മാത്രമേ മേല്‍ നടപടിയുമായി മുന്നോട്ട് പോകാവൂയെന്ന ഏകോപന സമിതി ആവശ്യപ്പെട്ടതനുസരിച്ച് എ.എക്സ്ഇയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ത്തല പിഡബ്ളിയൂഡി നിരത്ത് വിഭാഗം ഓഫീസില്‍ ഇരു കൂട്ടരുമായി ചര്‍ച്ച നടത്തി പ്രശ്നം രമ്യമായി പരിഹരിക്കാന്‍ തീരുമാനിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് യു.സി. ഷാജി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: