മാനേജ്‌മെന്റ് ഫെസ്റ്റ് 'വിധാരന്‍' നാളെമുതല്‍

Wednesday 31 January 2018 2:00 am IST


ആലപ്പുഴ: മാനേജ്‌മെന്റ് പഠനരംഗത്ത് പ്രായോഗിക മികവ് തെളിയിക്കുന്ന പ്രതിഭകളെ കണ്ടെത്താന്‍ കേപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പുന്നപ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി, ട്രാവന്‍കൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സുമായി ചേര്‍ന്ന് ഒരുക്കുന്ന അഖില കേരള മാനേജ്‌മെന്റ് ഫെസ്റ്റ് വിധാരന്‍  ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ പുന്നപ്ര അക്ഷരനഗരി കേപ് കാമ്പസില്‍ നടക്കും.
  മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്ക്  കഴിവ് തെളിയിച്ച് മുന്നേറാനുള്ള അവസരം ഒരുക്കുകയാണ് വിധാരന്‍. സംസ്ഥാനത്തെ നൂറോളം പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. ഒന്നിന് രാവിലെ 9ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ ചെയ്യും.
 പിജി വിദ്യാര്‍ത്ഥികള്‍ക്കായി വ്യത്യസ്ത തരത്തിലുള്ള മത്സരങ്ങളാണ് വിധാരന്‍ ഒരുക്കിയിരിക്കുന്നത്. വിജയികള്‍ക്ക് ഒരുലക്ഷം രൂപ സമ്മാനം നല്‍കും. കഴിഞ്ഞ വര്‍ഷത്തെ ലാഭവിഹിതത്തില്‍ നിന്ന് 25,000 രൂപ വീതം രണ്ടു നിര്‍ദ്ധന രോഗികള്‍ക്ക് നല്‍കിയതായി ഐഎംടി ഡയറക്ടര്‍ ദീപ കെ.എസ്, കിമ്പ് ഡയറക്ടര്‍ ഡോ. പ്രശാന്ത് എം.കെ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അശോക് കുമാര്‍ ജി, വിധാരന്‍ കണ്‍വീനര്‍ അരുണ്‍ കുമാര്‍, കോ ഓഡിനേറ്റര്‍മാരായ യേശുദാസ് ജാക്‌സണ്‍, റോഫിറ്റ് പോള്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.