സിഎന്‍എന്‍ സ്‌കൂള്‍ വാര്‍ഷികാഘോഷം

Tuesday 30 January 2018 7:19 pm IST

 

ചേര്‍പ്പ്: സിഎന്‍എന്‍ സ്‌കൂളുകളുടെ നൂറ്റിരണ്ടാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇതോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം സംവിധായകന്‍ അലി അക്ബര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. വിനോദ് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് സംഭാഗ് കാര്യവാഹ് സി.കെ. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. വിദ്യാര്‍ത്ഥികള്‍ക്കുള്ള എന്‍ഡോവുമെന്റുകളുടെ വിതരണം സ്‌കൂള്‍ മാനേജര്‍ ഇ. ബാലഗോപാല്‍ നിര്‍വഹിച്ചു. 

ഗ്രാമപഞ്ചായത്തംഗം പി. സന്ദീപ്, ഡോ.സി.വി. കൃഷ്ണന്‍, വി.എന്‍. മീന, കെ.കെ. ഗിരീഷ്‌കുമാര്‍, എ.ആര്‍. രാജീവ് കുമാര്‍, സി.കെ. കൃഷ്ണകുമാര്‍, എ.എന്‍. പുരുഷോത്തമന്‍, എ.ജെ. ഹരികുമാര്‍, പി.കെ. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിരമിക്കുന്ന സ്‌കൂള്‍ ക്ലര്‍ക്ക് പി. ഉഷാദേവിക്ക് ഇ. ബാലഗോപാല്‍  ഉപഹാരം നല്‍കി. കലാപരിപാടികള്‍ പെരുവനം കുട്ടന്‍മാരാര്‍ ഉദ്ഘാടനം ചെയ്തു. 

സിഎന്‍എന്‍ ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനികളൊരുക്കിയ ചിത്രപ്രദര്‍ശനം ചിത്രകാരന്‍ സി.വി. രാജീവന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.