വീടിന്റെ ജനാലച്ചില്ലില്‍ സ്റ്റിക്കര്‍ പതിപ്പിച്ച നിലയില്‍

Wednesday 31 January 2018 2:00 am IST

 

 

എടത്വാ: വീടിന്റെ ജനാല ചില്ലില്‍ തിളങ്ങുന്ന കറുത്ത സ്റ്റിക്കര്‍ പതിപ്പിച്ച നിലയില്‍. തലവടി സ്വദേശിയുടെ ഇരുനില വീടിന്റെ മുകളിലത്തെ ജനാല ചില്ലിലാണ് സ്റ്റിക്കര്‍ പതിച്ച നിലയില്‍ കാണപ്പെട്ടത്.   എടത്വാ  എസ്‌ഐ ആനന്ദബാബുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി സ്റ്റിക്കര്‍ പരിശോധിച്ചു. രാത്രിയില്‍ മോഷണം നടത്താനോ, കുട്ടികളെ തട്ടികൊണ്ടുപോകുന്നതിനോ ഉള്ള അടയാളമായിട്ടാകാം സ്റ്റിക്കര്‍ പതിപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം. വീടിന്റെ ജനാലയില്‍ സ്റ്റിക്കര്‍ പതിച്ചെന്ന വാര്‍ത്ത പരന്നതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.

 

കറുത്ത സ്റ്റിക്കര്‍ മാന്നാറിലും

ചെന്നിത്തല: മാന്നാറിലെ  വീടിന്റെ ജനാലയില്‍ കറുത്ത സ്റ്റിക്കറുകള്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരിഭ്രാന്തിയില്‍. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങള്‍ വീടുകള്‍ അടയാളപ്പെടുത്തിയതാകാം എന്നു പറഞ്ഞുള്ള നവ മാധ്യമ പ്രചാരണവും ജനങ്ങളുടെ ആശങ്ക ശക്തമാക്കി. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പൊലീസ് നിലപാട്. മാന്നാര്‍ സ്റ്റോര്‍ ജങ്ഷനില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിനു സമീപം അഞ്ച് കുടുംബങ്ങള്‍ വാടകക്ക് താമസിക്കുന്ന ഫ്‌ളാറ്റിന്റെ ഒരു ജനലിലാണ്  കറുത്ത സ്റ്റിക്കര്‍ കണ്ടത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.