ആമി: പ്രദര്‍ശനം അനുവദിക്കരുതെന്ന് ഹര്‍ജി

Wednesday 31 January 2018 2:30 am IST

കൊച്ചി: മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത ആമി എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഹര്‍ജി. എറണാകുളം ഇടപ്പള്ളി സ്വദേശിയായ കെ.പി. രാമചന്ദ്രനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. 

സെന്‍സര്‍ ചെയ്യാനായി ചിത്രം തിരുവനന്തപുരത്തെ റീജ്യണല്‍ സെന്‍സര്‍ ബോര്‍ഡില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. മാധവിക്കുട്ടിയുടെ ജീവിതത്തിലെ പല യഥാര്‍ത്ഥ സംഭവങ്ങളും ഒഴിവാക്കിയാണ് സിനിമയെടുത്തിട്ടുള്ളത്. 

ചലച്ചിത്ര സംവിധായകന് സിനിമയെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന കാരണത്താല്‍ യഥാര്‍ത്ഥ വസ്തുതകള്‍ വളച്ചൊടിക്കാനോ മറച്ചു വെയ്ക്കാനോ അവകാശമില്ല. ചിത്രത്തിനെതിരെ സെന്‍സര്‍ ബോര്‍ഡിന് നിവേദനം നല്‍കിയിരുന്നു. മാധവിക്കുട്ടിയുടെ മതം മാറ്റം, കേരളത്തില്‍ വേരുപിടിച്ച ലൗ ജിഹാദിന്റെ തുടക്ക കാലമാണെന്നും ഇതിപ്പോള്‍ കേരളത്തില്‍ ഒരു ഗുരുതര പ്രശ്‌നമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.