തലശ്ശേരി: ആള് കേരള സീമെന്‍സ് അസോസിയേഷന് സംസ്ഥാന സമ്മേളനം ഫിബ്രവരി 10ന് തലശ്ശേരിയില്‍ നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു പ്രതിനിധി സമ്മേളനം കാലത്ത് 10 മണിക്ക് പോര്‍ട്ട് ഓഫീസ് ഹാളില്‍ നഗരസഭാ ചെയര്മാന് സി.കെ.രമേശന് ഉല്‍ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് സി.കെ.ബാബു അദ്ധ്യക്ഷത വഹിക്കും. ഉച്ച രണ്ട് മണിക്ക് നഗരത്തില്‍ സീമെന്‍ അംഗങ്ങളുടെ പ്രകടനം നടക്കും.
വൈകുന്നേരം മൂന്ന് മണിക്ക് പൊതുസമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉല്‍ഘാടനം ചെയ്യും. മുല്ലപ്പള്ളി രാമചന്ദ്രന് എംപി, അഡ്വ.എ.എന്‍.ഷംസീര്‍ എംഎല്‍എ, ക്യാപ്റ്റന്‍ അശ്വിനി പ്രതാപ് എന്നിവര്‍ സംസാരിക്കും. ക്ഷേമ പദ്ധതികള്‍ക്ക് പ്രവാസികളെ പരിഗണിക്കുന്നതു പോലെ സീമെന്മാരെയും സര്‍ക്കാര്‍ ഉള്‍പെടുത്തണമെന്നും പിഎഫ്, ഗ്രാറ്റിവിറ്റി, എന്നിവ നാമമാത്രമാണെന്നും കേവലം 200 രൂപ മാത്രമാണ് പെന്ഷന് ലഭിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ടി.ടി.ഭാസ്ക്കരന്‍, സലിംപറമ്പത്ത്, എം.ഗോപാലകൃഷ്ണന്, ഇ.വി.ഹരീന്ദ്രനാഥ്, പി.പി.മഹമ്മൂദ് കെ.എം.കരീം, ടി.രാമചന്ദ്രന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: