പയ്യാവൂര്‍ ഗവ.യുപി സ്‌കൂള്‍: ശതാബ്ദി സ്മാരക ലൈബ്രറി ഉദ്ഘാടനം നാളെ

Tuesday 30 January 2018 10:23 pm IST

 

പയ്യാവൂര്‍: ഗവ. യുപി സ്‌കൂള്‍ ശതാബ്ദി സ്മാരക ലൈബ്രറിയുടെയും ക്ലാസ് ലൈബ്രറികളുടെയും ഉദ്ഘാടനവും അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും നാളെ രാവിലെ ഒമ്പതിന് സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്യും. പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി ചിറ്റൂപ്പറമ്പില്‍ അധ്യക്ഷത വഹിക്കും. പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.അഷ്‌റഫ് അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം ചെയ്യും. നോവലിസ്റ്റ് രമേശന്‍ ബ്ലാത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തും. ലൈബ്രറി ഷെല്‍ഫുകളുടെ താക്കോല്‍ കൈമാറ്റം പയ്യാവൂര്‍ ക്രഷേര്‍സ് ഉടമ ജോസ് മോന്‍മാത്യൂ കളപ്പുരയ്ക്കല്‍ നിര്‍വ്വഹിക്കും.201718 വര്‍ഷത്തെ പ്രതിഭകളായ വിദ്യാത്ഥികള്‍ കലോത്സവ വിജയികളായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ യദുകൃഷ്ണന്‍, ശ്യാംജിത്ത് എന്നിവരെ ബ്ലോക്ക് പഞ്ചായത്തംഗം വത്സലാ സാജു അനുമോദിക്കും.ബി.വി.രാജുവിനുള്ള കുടുംബ സഹായ ഫണ്ട് പഞ്ചായത്തംഗം ആഗ്‌നസ് വാഴപ്പള്ളില്‍ വിതരണം ചെയ്യും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.